اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

അറിവിന്റെ കലവറയുമായി സഞ്ചരിക്കുന്ന പുസ്തകശാല

മലപ്പുറം: കേരളയാത്രക്ക് ആവേശമായി യാത്രയോടൊപ്പം സഞ്ചരിക്കുന്ന പുസ്തകശാലയും. കേരളയാത്രയുടെ വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ പുസ്തകശാല. ചെറിയ കുട്ടികളും കാരണവര്‍മാരും വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം ഈ സഞ്ചരിക്കുന്ന പുസ്തകശാലയെ ധന്യമാക്കാനെത്തുന്നുണ്ട്. കേരളയാത്രയുടെ സ്പെഷ്യല്‍ പേന, വാച്ച്, ക്ളോക്ക്, കുട, തൊപ്പി, ടവ്വല്‍, സഞ്ചി, ബാഗ് എന്നിങ്ങനെ കേരളയാത്രയെ ഓര്‍മിക്കാന്‍ മലയാളികള്‍ക്ക് വിഭിന്നങ്ങളായ ഉത്പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ ഐ പി ബി, എസ് വൈ എസ് എന്നിവയുടെ നൂറ്കണക്കിന് പുസ്കങ്ങളും വില്‍പ്പനക്കുണ്ട്. രിസാല, സുന്നി വോയ്സ്, സുന്നത്ത്, കുസുമം എന്നിവയുടെ കേരളയാത്ര സ്പെഷ്യല്‍ പതിപ്പുകളും ഇവിടെയുണ്ട്. കേരളയാത്രയുടെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് 'കേരളയാത്രാ ദൃശ്യങ്ങള്‍' ലൈവ് സി ഡി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ സഞ്ചരിക്കുന്ന പുസ്തകശാലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ഒ ഖാലിദ് സാഹിബ്, വെള്ളില മുഹമ്മദ് ഫൈസി എന്നിവരുടെ പ്രഭാഷണങ്ങളടങ്ങിയ 1993 ഡിസംബറില്‍ നടന്ന എസ് എസ് എഫ് 20ാം വാര്‍ഷിക സമ്മേളനം ഒപ്പിയെടുത്ത 'ചരിത്ര മുഹൂര്‍ത്തങ്ങള്‍' സി ഡി യാണ്. ഇക്കഴിഞ്ഞ 12ന് സയ്യിദ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് തങ്ങളാണ് ഈ സഞ്ചരിക്കുന്ന പുസ്തകശാല ഉദ്ഘാടനം ചെയ്തത്. ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണനം നടന്നത് മലപ്പുറത്താണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കാസര്‍കോട്ട് നിന്നും രണ്ട് വാഹനങ്ങളിലായിട്ടണ് എസ് വൈ എസിന്റേയും എസ് എസ് എഫിന്റേയും സഞ്ചരിക്കുന്ന പുസ്തകശാല കേരളയാത്രയോടൊപ്പം പ്രയാണം തുടരുന്നത്. ശജീര്‍ സൈനി (മാര്‍ക്കറ്റിംഗ് മാനേജര്‍), സൈനുദ്ദീന്‍ വെട്ടിച്ചിറ, ഉമറുല്‍ ഫാറൂഖ് തലക്കുളത്തൂര്‍, റഫീഖ് വൈലത്തൂര്‍, ശരീഫ് വെളിമുക്ക്, സ്വലാഹുദ്ദീന്‍ വെളിമുക്ക്, സഈദ് കക്കോവ്, ശാഫി
കക്കോവ് എന്നിവരാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍. 20/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ