اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

മാനവികതക്കുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ എല്ലാവരുടെയും യോജിച്ച മുന്നേറ്റമുണ്ടാകണം: എം.എ


തൃക്കരിപ്പൂര്‍: സമൂഹത്തിന്റെ നല്ല ഭാവി ആഗ്രഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും മാനവികമൂല്യങ്ങളുടെ സംരക്ഷണത്തിനായി കര്‍മരംഗത്തിറങ്ങണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു. കേരളയാത്രയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം വളരെ മലീമസമാകുന്നു. കുടുംബവും സമൂഹവും മലിനമായതിനു പുറമെ ലോകരാഷ്ട്രങ്ങള്‍ പലതും മാനവിക വിരുദ്ധതയെ തലോടുന്നു. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള നിയമവിധേയ ലൈംഗികതയെ നിരാകരിച്ച് സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാനാണ് തുനിഞ്ഞത്. മഹത്തായ നമ്മുടെ രാജ്യത്തുപോലും കേന്ദ്ര സര്‍ക്കാറും കോടതിയും ഈ വിഷയത്തില്‍ മാനവികതക്കു നിരക്കാത്ത ചര്‍ച്ചകളാണ് പുറത്തുവരുന്നത്. പവിത്രമായ വിവാഹച്ചടങ്ങുകളില്‍ പോലും മദ്യം വിളമ്പുന്ന അവസ്ഥ. ഇത്തരം ഗുരുതരമായ പ്രശ്നങ്ങള്‍ക്കെതിരെ കാന്തപുരവും പണ്ഡിതനേതാക്കളും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഒരു വിഭാഗം മാത്രം മാറിനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. സുന്നികള്‍ തമ്മില്‍ രണ്ടു വിഭാഗമായി ഭിന്നതയുണ്ടായത് യാഥാര്‍ഥ്യമാണ്. ഒന്നാകാന്‍ ഞങ്ങള്‍ ആത്മാര്‍ഥമായി അന്നും ഇന്നും ശ്രമിക്കുന്നു. കാസര്‍കോടിന്റെ അഭിമാനപുത്രനായ മര്‍ഹൂം കെ എസ് അബ്ദുല്ല ആദ്യമായി നടത്തിയ ഐക്യശ്രമങ്ങള്‍ക്ക് തടയിട്ടത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ഞങ്ങള്‍ ഈ ആശയം പങ്കുവെച്ചിരുന്നുവെങ്കിലും യാഥാര്‍ഥ്യമായില്ല. പിന്നീട് അദ്ദേഹത്തിന്റെ സ്ഥാനമലങ്കരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങളുമായും ഞങ്ങള്‍ ഐക്യസന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇന്നും മറുവിഭാഗം ഭിന്നിപ്പ് തുടരുകയാണ്. സഹജീവികളുമായി എങ്ങനെ വര്‍ത്തിക്കണമെന്ന് ഖുര്‍ആന്‍ വരച്ചുകാട്ടി. അതിന് വിരുദ്ധമായ നീക്കങ്ങളുണ്ടാകുമ്പോള്‍ പണ്ഡിതര്‍ രംഗത്തിറങ്ങും. ആ ബാധ്യതയാണ് കാന്തപുരവും സുന്നി പ്രസ്ഥാനവും ഏറ്റെടുത്തിരിക്കുന്നത്. എല്ലാവരും ഈ പരിശ്രമങ്ങളില്‍ കണ്ണികളാകണം-എം എ ഉണര്‍ത്തിച്ചു. 12/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ