اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

മലപ്പുറത്തിന്റെ കരുത്ത് തെളിയിച്ച് ജില്ലയില്‍ മൂന്നാം ദിവസത്തിലേക്ക്

വെള്ളിയാഴ്ച തിരൂര്‍, പൊന്നാനി, വളാഞ്ചേരി കേന്ദ്രങ്ങളില്‍ സ്വീകരണം മലപ്പുറം: മലപ്പുറം അലിഗഡ് ഓഫ് ക്യാമ്പസിന്റെ ഭൌതികവും അക്കാദമികവുമായ മികവ് ഉയര്‍ത്താന്‍ ആവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി സുന്നി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം. ഹൈദ്രബാദിലെ ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാങ്വേജസ് യൂണിവേഴ്സിറ്റിയുടെ കേരളത്തിനനുവദിച്ച ക്യാമ്പസ് ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും വിധം പശ്ചത്തല സൌകര്യങ്ങളൊരുക്കാന്‍ ഗവണ്‍മെന്റ് പ്രത്യേക താല്‍പര്യമെടുക്കണം. സ്ഥലമെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങല്‍ ത്വരിതഗതിയിലാക്കണം. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളാണിവ. അലിഗഡ് കാമ്പസിന് ഇത്തവണത്തെ കേന്ദ്ര സംസ്ഥാന ബജറ്റില്‍ തുക നീക്കിവെച്ചിട്ടില്ല, ഇത് പ്രതിഷേധാര്‍ഹമാണ്. കെട്ടിട നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയും മുഴുവന്‍ കോഴ്സുകളും ഉടനെ ആരംഭിച്ചും ഓഫ് കാമ്പസിനെ പൂര്‍ണ സജ്ജമാക്കണം. കാന്തപുരം ആവശ്യപ്പെട്ടു പെരിന്തല്‍മണ്ണയില്‍ നടന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു, സയ്യിദ് ഹുസൈന്‍ ശിഹാബുദ്ധീന്‍ തിരൂര്‍ക്കാട് അദ്ധ്യക്ഷനായിരുന്നു. ഫാദര്‍ ജോസഫ് അരിഞ്ഞാനി ഓലിക്കല്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലിം, എം എം ശക്കീര്‍ ഹുസൈന്‍ , എം എ അജയകുമാര്‍, സ്വാമി തുളസീദാസ് സംസാരിച്ചു. മലപ്പുറം കിളക്കേതലയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഐ യു എം എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ശഹന്‍ഷാ ജഹാന്‍കീര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള മുഹ്യുദ്ധീന്‍കുട്ടി ബാഖവി അദ്ധ്യക്ഷനായിരുന്നു. ടി ടി കോയാമു, ഡി സി സി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, പെരുമ്പള്ളി സയ്ദ്, നാരായണന്‍ മാസ്റ്റര്‍, അഡ്വ. കെ മോഹന്‍ദാസ്, പാലോളി കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടക്കലില്‍ നടന്ന സ്വീകരണ സമ്മേളനം ഡോ.കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ടി എസ് കെ തങ്ങള്‍ ബുഖാരി അദ്ധ്യക്ഷനായിരുന്നു. നാസര്‍ എടരിക്കോട്, സി കെ എ റസാഖ്, മുഹമ്മദ് കുട്ടി, ബീരാവുണ്ണി, അശ്റഫ് തെന്നല എന്നവര്‍ സംസാരിച്ചു. ചെമ്മാട് നടന്ന സ്വീകരണ സമ്മേളനം പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു, ഇ സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു, കെ ടി ജലീല്‍ എം എല്‍ എ, പ്രഫ. എ പി അബ്ദുല്‍ വഹാബ്, കെ ടി അബ്ദുല്‍ മജീദ്, എം എന്‍ കുഞ്ഞമുഹമ്മദ് ഹാജി, പി പി ബഷീര്‍, വേലായുധന്‍ വെന്നിയൂര്‍ എന്നവര്‍ സംസാരിച്ചു. 19/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ