اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

മത-സാമുദായിക നേതാക്കളെ മുന്‍നിര്‍ത്തി രാഷ്ട്രീയ വിലപേശല്‍ നടത്തരുത്: കാന്തപുരം

കോഴിക്കോട്: മത-സാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പറഞ്ഞു. ഇത് രാഷ്ട്രീയത്തിനുമ മതത്തിനുമ ദീര്‍ഘാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ല. ഇത്തരം ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയിലെത്തിയാല്‍ സാമുദായ സൗഹാര്‍ദം തകരുകയും വര്‍ഗീയത വളരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകളുണ്ട്. അത്തരം സാധ്യതകളെ സങ്കുചിതമായ അധികാര മോഹങ്ങള്‍ക്ക് ബലി കഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനെന്ന അന്വേഷണമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാര തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മതവിശ്വാസികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഒരു മതേതര ജനാധിപത്യ സമൂഹത്തില്‍ മതത്തിന് പലകാര്യങ്ങളും ചെയ്യാനാവും. ഈ അവസരങ്ങളെ ദുരുപയോഗം ചെയ്യുന്നത് മതത്തെയും മതേതരത്വത്തെയും ഒരു പോലെ ദുര്‍ബലപ്പെടുത്തും. രാജ്യത്ത് നടക്കുന്ന തീവ്രവാദ വര്‍ഗീയ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായി നേരിടാന്‍ കഴിയാത്തത് മതവും രാഷ്ട്രീയവും തമ്മില്‍ അവിശുദ്ധ ബന്ധം നലനില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് മതത്തിന്റെ രാഷ്ട്രീയത്തിലേക്കും തിരിച്ചുമുള്ള പ്രവേശനം രാജ്യത്തിന്റെ പൊതുനന്മ ലക്ഷ്യം വെച്ചാവണം ഉസ്താദ് പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ