اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

മാനവികതയെ ഉണര്‍ത്തുന്ന ഈ യാത്രയുടെ എതിരാളി പിശാച് മാത്രം- പി ടി എ റഹീം

നരിക്കുനി:മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രക്ക് ഒരെയൊരു എതിരാളി മാത്രമെ ഈ ലോകത്തുള്ളൂവെന്നും അത് ഇബ്‌ലീസ് (പിശാച്) മാത്രമാണെന്നും അഡ്വ പി ടി എ റഹീം എം എല്‍ എ പറഞ്ഞു. കേരളയാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആദ്യ സ്വീകരണ കേന്ദ്രമായ നരിക്കുനിയിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയോ ഏതെങ്കിലും സംഘടനയുടെ പ്രചാരണത്തിന് വേണ്ടിയോ ഉള്ള യാത്രയല്ലിത്. മനുഷ്യത്വം എന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല. മനുഷ്യന് മൃഗങ്ങളോടുംപ്രകൃതിയോടുമുള്ള പെരുമാറ്റം മനുഷ്യത്വത്തിന്റെ ഭാഗമാണ്. ആ മനുഷ്യത്വം ഉണര്‍ത്തുക, മാനവികതെ തട്ടിയുണര്‍ത്തുക എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം. എല്ലാ രാഷ്ട്രീയക്കാര്‍ക്കും മതക്കാര്‍ക്കും സംഘടനക്കാര്‍ക്കും അതിലുപരി മതമില്ലാത്ത നിരീക്ഷരവാദികള്‍ക്ക് പോലും വേണ്ടിയുള്ളതാണീ യാത്ര. മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യം ആര്‍ക്കും എതിരല്ല. ഏതെങ്കിലും മതത്തിനും ആദര്‍ശത്തിനുമെതിരല്ല. അതിനാല്‍ ഈ ജാഥയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. ഈ മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന ജാഥയുമായി വിട്ടുനില്‍ക്കുന്നവര്‍ പിശാച് മാത്രമാണ്. അവരെ കൃത്യമായി തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിയണം. ഈ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ യാത്രയുടെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നാണ് പ്രത്യാശ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. റഹ്മത്തുല്ല സഖാഫി എളമരം,സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ അലി അബ്ദുല്ല, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഡി സി സി പ്രസിഡന്റ് കെ സി അബു, എന്‍ സി പി ജില്ലാ സെക്രട്ടറി ഇ ബേബിവാസന്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍, സംസാരിച്ചു. കെ ആലിക്കുട്ടി ഫൈസി സ്വാഗതവും ടി കെ എ സിദ്ധീഖ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ