اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

സാന്ത്വനമായി കേരളയാത്ര

മലപ്പുറം: കേരളയാത്രയോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങളില്‍ നിര്‍ധനരോഗികള്‍ക്കുള്ള സഹായ ധനവും ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആശുപത്രികളിലേക്ക് ഉപകരണങ്ങളും കൈമാറി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ മലപ്പുറം താലൂക്ക് ആശുപത്രിക്ക് വേണ്ടി എസ് വൈ എസ് നല്‍കുന്ന ശീതീകരണി കാന്തപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ.രാജന് കൈമാറി. അരിക്കോട് നടന്ന ചടങ്ങില്‍ എസ് വൈ എസ് സാന്ത്വനം റിലീഫ് സെല്ലിന്റെ ചികിത്സാ സാഹായം ദാസന്‍ പൂവ്വത്തങ്കലിനും അരിക്കോട് പോലീസ് സ്റ്റേഷനുള്ള ഫോട്ടോസ്റ്റാറ്റ് മിഷീനും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫയറുംകാന്തപുരം കൈമാറി. ചെമ്മാട് നടന്ന സ്വീകരണ യോഗത്തില്‍ താലൂക് ആശുപത്രിയിലെ നിര്‍ധനരോഗികള്‍ക്കുള്ള വാട്ടര്‍ കൂളിങ്ങ് ഡോ.എം കെ ശ്രീജിത്തിനെ കാന്തപുരം ഏല്‍പിച്ചു. 19/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ