വെള്ളിയാഴ്ച, ഏപ്രിൽ 13, 2012
കേരളയാത്രക്ക് കണ്ണൂരിന്റെ സ്നേഹവായ്പ്
കണ്ണൂര്‍: സത്യാര്ദര്ശത്തിന്റെ ത്രിവര്‍ണ്ണ പതാകയുമായി ചരിത്രത്തിലേക്ക് ചുവടുവെച്ചിറങ്ങിയ കേരളയാത്രാ സംഘത്തെ വിപ്ളവ സ്മരണകളുറങ്ങുന്ന കണ്ണൂര്‍ മനസ്സിലേറ്റി. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരില്‍ വെറുപ്പ് വിതക്കുന്ന ചെകുത്താന് വചനങ്ങളെ ഊതിക്കെടുത്തി സ്നേഹ സംഘം കണ്ണൂരിന്റെ മണ്ണില്‍ നന്മയുടെയും പാരസ്പര്യത്തിന്റെയും പൊന്നക്ഷരങ്ങള്‍ കുറിച്ചിടുകയായിരുന്നു. യാത്രനീങ്ങിയ വഴിയോരങ്ങളിലെ ജനക്കൂട്ടത്തിന്റെ കാത്തിരിപ്പും സ്വീകരണ കേന്ദ്രങ്ങളിലെ പതിനായിരങ്ങളിലെ പങ്കാളിത്തവും രാഷ്ട്രീയ സാംസ്കാരിക മതനേതൃത്വത്തിന്റെ പിന്തുണയും കാന്തപുരത്തിനും കേരളയാത്രക്കുമുള്ള മനസ്സു തുറന്ന വരവേല്പ്പായി. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ഒളവറയില്‍ വെച്ച് യാത്രക്ക് ഉജ്വല സ്വീകരണം നല്കി. ഉച്ചയോടെ യെത്തിയ യാത്രാനായകന് കാന്തപുരത്തെയും സംഘത്തെയും കാത്തിരുന്നത് ആയിരങ്ങളായിരുന്നു. പയ്യന്നൂരിലായിരുന്നു ആദ്യസ്വീകരണം. രണ്ടാം സ്വീകരണ കേന്ദ്രമായ തളിപ്പറമ്പില്‍ യാത്രയെത്തുന്നതിന് മുമ്പ് തന്നെ പ്രദേശം ജനനിബിഡമായിരുന്നു. രാത്രി 8 മണികഴിഞ്ഞ് സമാപന കേന്ദ്രമായ കണ്ണൂരിലേക്ക് യാത്രയെത്തിയപ്പോള്‍ ജില്ലയുടെ പിന്തുണയുമായി കാന്തപുരത്തെ കാത്തിരുന്നത് നിറഞ്ഞ സദസ്സ്. 14/04/2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ