اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

കേരളയാത്രയുടെ സൌന്ദര്യമായി സ്നേഹസംഘം

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രയിലെ സ്ഥിരാംഗങ്ങളായ സ്നേഹസംഘം പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. യാത്രയുടെ മുന്നില്‍ കാന്തപുരത്തേേയും സംഘത്തേയും വേദിയിലേക്ക് മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ ആനയിക്കുന്നത് പതാകവാഹകരായ സ്നേഹസംഘം പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 68 പേരാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്വീകരണ കേന്ദ്രങ്ങളിലെ സംഘാംഗങ്ങളുടെ പ്രവര്‍ത്തനവും സന്നദ്ധതയും ഇതിനകം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. എസ് എസ് എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം അബ്ദുല്‍ മജീദിന്റെ നേതൃത്വത്തിലാണ് സ്നേഹസംഘം കര്‍മരംഗത്തുള്ളത്. ലജ്നത്തു രിബാത്ത്, ഫിത്യത്തുസ്സദാദ്, അല്‍ ഇസ്വാബ, സെഞ്ച്വറി ഗാര്‍ഡ്.... സുന്നി സംഘടനാ ചരിത്രത്തിലെ സുപ്രധാനമായ സമ്മേളനങ്ങള്‍ക്കെല്ലാം വ്യത്യസ്തമായ പേരില്‍ സന്നദ്ധ സേനകള്‍ ഉണ്ടായിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ത്യാഗനിര്‍ഭരമായി സ്വയം സമര്‍പ്പിതരാവുകയും യൂനിഫോമണിഞ്ഞ് ആവേശത്തിന്റെ വിസ്മയ സാന്നിധ്യങ്ങളാവുകയും ചെയ്ത ഇത്തരം സന്നദ്ധകൂട്ടങ്ങള്‍ സംഘടനക്ക് മുതല്‍കൂട്ടായതാണ് ചരിത്രം. സ്നേഹസംഘം എന്ന പേരില്‍ കേരളയാത്രയുടെ അനുബന്ധമായി രൂപവത്കരിച്ച സന്നദ്ധ സേനയില്‍ ഓരോ സെക്ടറില്‍ നിന്നും 33 പേരാണുള്ളത്. ഇവരില്‍ നിന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്തവരാണ് യാത്രയെ അനുഗമിക്കുന്നത്. പ്രഖ്യാപനം മുതല്‍ സംസ്ഥാനത്താകെ ഇളക്കി മറിച്ച പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സ്നേഹസംഘം പ്രവര്‍ത്തകരായിരുന്നു. വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ അച്ചടക്കത്തോടെ അണിനിരന്ന സ്നേഹസംഘാംഗങ്ങള്‍ പ്രതീക്ഷയുടെ പുതിയ പാഠങ്ങളാണ് സമൂഹത്തിന് നല്‍കുന്നത്. ഓരോ സ്വീകരണ കേന്ദ്രത്തിലും കേരളയാത്രയെത്തുമ്പോള്‍ സ്നേഹഗീതത്തിനൊപ്പം യാത്രയുടെ സൌന്ദര്യമാവുകയാണ് സ്നേഹസംഘം പ്രവര്‍ത്തകര്‍. കെട്ടിലും മട്ടിലും സ്വീകരണങ്ങള്‍ ആകര്‍ഷകമാക്കുന്നതും അച്ചടക്കത്തോടെ നിയന്ത്രിക്കുന്നതും സ്നേഹസംഘം പ്രവര്‍ത്തകരാണ്. കേരളയാത്ര ഈ മാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ മനുഷ്യസാഗരത്തിന്റെ മുന്‍നിരയില്‍ ത്രിവര്‍ണപതാകയുമായി മുന്നില്‍ നടക്കാനും സ്നേഹസംഘം പ്രവര്‍ത്തകരുണ്ടാവും. 19/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ