اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 13, 2012

കാന്തപുരത്തിന്റെ കേരളയാത്രക്ക് തുളുനാടന്‍ മണ്ണില്‍ നിന്നും പ്രൌഢ തുടക്കം; ജില്ല ആവേശ ലഹരിയില്‍



കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം സജ്ജീകരിച്ച വേദിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറി കേരള യാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുന്നു. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, മുന്‍ കേന്ദ്ര മന്ത്രി സി.എം ഇബ്റാഹീം, ഖലീല്‍ ബുഖാരി തങ്ങള്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, വൈലത്തൂര്‍ തങ്ങള്‍, സി.എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സമീപം

കാസര്‍കോട്: പൊതു മണ്ഡലത്തിലെ ആര്‍ജവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയ്ക്ക് സപ്ത ഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടിന്റെ ചരിത്ര മണ്ണില്‍ നിന്നും പ്രൌഢ പ്രയാണം. മാനവികതയുടെ സ്നേഹ മന്ത്രങ്ങളുമായി മാലിക് ദീനാറും സംഘവും സേവന വഴി താണ്ടിയ കാസര്‍കോടിന്റെ മണ്ണില്‍ നിന്നും ആഗോള പണ്ഡിത പ്രതിഭ കാന്തപുരം പുതിയ ചരിത്ര ദൌത്യത്തിനിറങ്ങുമ്പോള്‍ വരവേല്‍പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെയും നീണ്ട നിര. വ്യാഴാഴ്ച പുലര്‍ച്ചെ ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നടന്ന കൂട്ട സിയാറത്തിന് നൂറു കണക്കിനു വിശ്വാസികള്‍ തടിച്ചു കൂടി. സിയാറത്തിനു ശേഷം തലപ്പാടിയില്‍ കേരളാതിര്‍ത്തിയിലെത്തിയ നേതാക്കളെ നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലേക്ക് വരവേറ്റത്. പതാക കെട്ടി അലങ്കരിച്ച വാനങ്ങളുടെ നീണ്ട നിരയുടെ അകമ്പടിയോടെയാണ് ഉപ്പള, കുമ്പള വഴി കാസര്‍കോട്ടേക്ക് കാന്തപുരവും സംഘവും കടന്നു വന്നത്. റോഡിനിരുവശവും യാത്രയെ ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്.

തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍ സജ്ജീകരണമാണ് ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.30ന് തളങ്കരയില്‍ മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം 700 ലേറെ വരുന്ന എസ്.എസ്.എഫ് സ്നേഹസംഘം പ്രവര്‍ത്തകരുടെ ആവേകരമായ റാലി നടന്നു. രാവിലെ എത്തിച്ചേര്‍ന്ന കേന്ദ്ര മന്തി കെ.വി തോമസിനെ നേതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. പത്തുമണിക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങിയത്. നഗരി നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രവര്‍ത്തക വ്യൂഹം ഉദ്ഘാടന സ്മ്മേളനത്തെ അവിസ്മരണീയമാക്കി. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്തു.




സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സ എ കെ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാര്‍, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സുലൈമാന്‍ മാളിയേക്കല്‍, മുന്‍മന്ത്രി സി എം ഇബ്രാഹിം, ഡി.സി.സി. പ്രസിഡന്റ് കെ വെലുത്തമ്പു, അഡ്വ. സി.എച്ച് കുഞ്ഞമ്പു, യു.ടി. ഖാദര്‍ എം എല്‍ എ, പി.എ അശ്രഫലി, അസീസ് കടപ്പുറം, പി.എം. സുബൈര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കന്നു. ഉച്ചക്ക് 3 മണിക്ക് കാഞ്ഞങ്ങാട്ടും 6 മണിക്ക് തൃക്കരിപ്പൂരിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളും വമ്പിച്ച സുന്നി സംഘ മുന്നേറ്റമായി മാറും. 12/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ