اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

മലപ്പുറം ജില്ലയെ ഇളക്കിമറിച്ച് കാന്തപുരത്തിന്റെ കേരളയാത്ര

മലപ്പുറം: വഴിയോരങ്ങളിലും വേദിക്കു മുമ്പിലും ജനസമുദ്രം... കേരളയാത്രയ്ക്ക് സിന്ദാബാദ് എന്ന ഈണത്തിലുളള പാട്ട് ഏറ്റുചൊല്ലുന്ന പ്രവര്‍ത്തകര്‍... ആയിരക്കണക്കിന് കണ്ഠങ്ങളില്‍നിന്ന് ഒരേസമയം ഉയര്‍ന്നത് അള്ളാഹു അക്ബര്‍ എന്ന നാമം ... 'മാനവികതയെ ഉണര്‍ത്തുന്നു' എന്ന സന്ദേശമുയര്‍ത്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്രയെ ജില്ല വരവേറ്റത് സമാനതകളില്ലാത്ത ആവേശത്തോടെ. സ്വീകരണകേന്ദ്രങ്ങളില്‍ വളരെ നേരത്തെത്തന്നെ പ്രിയ ഉസ്താദിനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. എസ്.വൈ.എസ് പതാകയേന്തിയ പ്രവര്‍ത്തകരുടെയും ഒട്ടേറെ വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കേരളയാത്രയ്ക്ക് ജില്ലയില്‍ വരവേല്‍പ്പ് നല്‍കിയത്.
കൊണ്ടോട്ടി രാവിലെ ഒമ്പതിനാണ് ജില്ലയിലെ ആദ്യസ്വീകരണം കൊണ്ടോട്ടിയില്‍ ഒരുക്കിയത്. രാവിലെ ഏഴുമണിമുതല്‍ പ്രവര്‍ത്തകരെത്തിത്തുടങ്ങിയിരുന്നു. കാന്തപുരം 11.30തോടെ എത്തി. അതോടെ അവിടം ജനസമുദ്രമായി. തിക്കും തിരക്കും വര്‍ധിച്ചു.
കൊണ്ടോട്ടി കോഴിക്കോട് ഭാഗത്തേക്കുളള വാഹനങ്ങള്‍ പഴയ റോഡുവഴിയും മലപ്പുറം ഭാഗത്തേക്കുളളവ ദേശീയപാതയിലൂടെയും വഴിതിരിച്ചുവിട്ടായിരുന്നു ഗതാഗത നിയന്ത്രണം. 3.30 ഓടെയാണ് കിഴിശ്ശേരിവഴി അരീക്കോട്ട് യാത്ര എത്തിയത്. 11 മുതല്‍ ഇവിടെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അരീക്കോട് സ്‌റ്റേഡിയത്തിലേക്ക് യാത്ര എത്തിയതോടെ ഇവിടെയും വന്‍തിരക്കായി. അരീക്കോട്ടുനിന്ന് ഭക്ഷണത്തിനുശേഷം എടവണ്ണ വഴി 5.30ഓടെ നിലമ്പൂരിലെത്തി. 3.30 ന് കേരളയാത്ര നിലമ്പൂരിലെത്തുമെന്ന അറിയിപ്പിനെത്തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മുതല്‍ നിലമ്പൂരിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാത്രി വൈകീട്ടാണ് കേരളയാത്രയുടെ ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം മഞ്ചേരിയില്‍ സമാപിച്ചത്.
കൊണ്ടോട്ടി കൊണ്ടോട്ടിയില്‍ എം.പി. വീരേന്ദ്രകുമാറും അരീക്കോട്ടും നിലമ്പൂരും എം.ഐ. ഷാനവാസ് എം.പിയും മഞ്ചേരിയില്‍ പേരൂര്‍ അബ്ദുറഹ്മാന്‍ സഖാഫിയും സ്വീകരണം ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണയില്‍നിന്ന് യാത്ര ആരംഭിക്കും. 11ന് മലപ്പുറത്ത് എത്തും. ഇവിടത്തെ സ്വീകരണത്തിനും മൂന്നിന് കോട്ടയ്ക്കലെ സ്വീകരണത്തിനും ശേഷം വൈകീട്ട് ഏഴിന് ചെമ്മാട് ടൗണില്‍ സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ