اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

ശനിയാഴ്‌ച, ഏപ്രിൽ 14, 2012

യാത്ര മനഃസാക്ഷി ഉണര്‍ത്താന്‍ : മന്ത്രി കെ സി ജോസഫ്

മട്ടന്നൂര്‍: സമുദായ മൈത്രിക്കുവേണ്ടിയും അനാചാരങ്ങള്‍ക്കെതിരായും മനഃസാക്ഷി ഉണര്‍ത്താന്‍ പര്യാപ്തമാണ് കാന്തപുരത്തിന്റെ കേരളയാത്രയെന്ന് മന്ത്രി കെ സി ജോസഫ്. മട്ടന്നൂരില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകസാമ്പത്തിക ശക്തിയായി വളരുന്നത് തടയാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. വര്‍ഗീയതയിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. വര്‍ഗീയതയെ മുളയിലേ നുള്ളിക്കളയാന്‍ നമുക്ക് കഴിയണം. സമൂഹത്തില്‍ അശാന്തി വളര്‍ന്ന് പന്തലിക്കുന്നു. മദ്യപാനത്തില്‍ വന്‍ കുതിച്ചുചാട്ടമാണുള്ളത്. ഇത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്ക് ഭീഷണിയാവുകയാണ്. മാനവിക മൂല്യങ്ങള്‍ സംരക്ഷിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് ഇതിനു ഏക പരിഹാരം. കാന്തപുരത്തിന്റെ യാത്ര പ്രസക്തമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണെന്നും മന്ത്രി പറഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. if west bengal muslim league leaders relise the importance of ustad's kerala yatra.....,we must be shameful that our muslim league leaders are away of this historic yatra.

    Who are the looser now....? you think...you must think..... Razck master...00968 92306788

    മറുപടിഇല്ലാതാക്കൂ
  2. kerala yatra historu aakaan pokunnu ennu kandappol athil ninnum vittu ninna muslimm league nethakkal........ningalude pravarthanam allahu vinte maargathil chilavazhikkuka

    മറുപടിഇല്ലാതാക്കൂ