اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വ്യാഴാഴ്‌ച, ഏപ്രിൽ 19, 2012

വയനാട്ടില്‍ ദാരിദ്ര്യനിര്‍മാജനത്തിന് പ്രത്യേക പാക്കേജ് വേണം: കാന്തപുരം

കല്‍പറ്റ: വയനാട് ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാല്‍ അഭിപ്രായപ്പെട്ടു. കേരളയാത്രക്ക് വയനാട്ട് നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. കര്‍ഷക ആത്മഹത്യ തടയാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും കാന്തപുരം സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ വയനാട്ടില്‍ നിന്ന് ബംഗളൂരിലേക്ക് യാത്രാതടസം അനുഭവപ്പെടുന്നു. ബംഗളൂരിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുവാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ പരിഹാരം കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. നേരത്തെ നടന്ന പ്രസ്മീറ്റില്‍ കാന്തപുരം സംസാരിച്ചിരുന്നു. എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പ്രസംഗിച്ചു. മാനവികതയെ ഉണര്‍ത്തുന്നു എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഫാറൂഖ് നഈമി കൊല്ലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളയാത്രയുടെ ഭാഗമായുള്ള സ്‌നേഹയാത്ര ഇന്ന് ഗൂഡല്ലൂരില്‍ പ്രവേശിക്കും. വന്‍ ജനക്കൂട്ടമാണ് മിക്കയിടങ്ങളിലും കാണപ്പെട്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ