اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

ഞായറാഴ്‌ച, ഡിസംബർ 25, 2011

രാജ്യം അഴിമതി മുക്തമാക്കണം: കാന്തപുരം


മലപ്പുറം: സ്വാതന്ത്യ്രം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വികസനത്തിന്റെ കാര്യത്തില്‍ നാം പിന്നോട്ട് പോകേണ്ടിവന്നതിന്റെ കാരണം അഴിമതിയാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കേരളയാത്രയുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിച്ച സുന്നി സ്ഥാപന മേധാവികളുടെ സംസ്ഥാന സംഗമത്തില്‍ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഴിമതി. അഴിമതിയുടെ വ്യാപ്തി തടയാനെങ്കിലും കാരണമാകുന്ന ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ പോലും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നിക്കാന്‍ കഴിയുന്നില്ലെന്നുള്ളത് ആശങ്കാ ജനകമാണ്. രാജ്യം നേരിടുന്ന വലിയൊരു പ്രതിസന്ധിയെ മറികടക്കാന്‍ പോലും നമുക്കാവുന്നില്ലെങ്കില്‍ എങ്ങനെയാണ് നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കുകയെന്ന് കാന്തപുരം ചോദിച്ചു. ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തം വലുതാണ്. പക്ഷെ അവര്‍ ദൌത്യം നിര്‍വഹിക്കുന്നില്ലെങ്കില്‍ സമാന്തര സംവിധാനങ്ങള്‍ വളരാനിടവരുത്തും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഈ പ്രവണത ആശാസ്യമല്ല. പൊതു നന്മയില്‍ യോജിക്കാനാവുമ്പോള്‍ മാത്രമേ രാജ്യത്തെ രക്ഷപെടുത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിമുല്‍ ഖലീല്‍ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, പി പി മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. കെ എം എ റഹീം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ എം സ്വാദിഖ് സഖാഫി, കാലാം മാവൂര്‍ എന്നിവര്‍ സംബന്ധിച്ചു. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും വി പി എം ബഷീര്‍ നന്ദിയും പറഞ്ഞു. 24/12/2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ