اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ആര്‍ എസ്സി ഒമാന്‍ ദേശീയ സാഹിത്യോത്സവ്


മസ്കറ്റ്: തനതായ കലാ രൂപങ്ങളും വിവിധ മത്സരങ്ങള്‍ കൊണ്ടും രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ ദേശീയ സാഹിത്യോത്സവ് ശ്രദ്ധേയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ എട്ട് സോണുകളായി തിരിഞ്ഞാണ് മാറ്റുരച്ചത്. 40 ഇനങ്ങളില്‍ നടന്ന മത്സര പരിപാടികള്‍ സംഘടനാ മികവും കലാമൂല്യവും വിളിച്ചോതി. റൂവി അല്‍ മാസാ ഹാളില്‍ സമ്മേളിച്ച കലാസ്വാദകര്‍ക്കായി ആര്‍ എസ് സി വിസ്ഡം സമിതി നടത്തിയ ക്വിസ് ഓമാനിയ ആവേശം പകര്‍ന്നു. കേരള നവോത്ഥാന രംഗത്തെ ഒമ്പതോളം പ്രമുഖരുടെ നാമധേയത്തില്‍ പങ്കെടുത്ത മത്സരികള്‍ പൂക്കോട്ടൂര്‍ ശുഹദാക്കളുടെ പേരില്‍ മത്സരിച്ച റാസിഖ് ഹാജി ടീം ഒന്നാം സ്ഥാനം നേടി.

വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച സാഹിത്യോത്സവ് പരിപാടികള്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ഒമാന്‍ ദേശീയ സെക്രട്ടറി ഇസ്ഹാഖ് മട്ടനൂര്‍ ഉദ്ഘാടനം ചെയ്തു. അനുദിനം നഷ്ടമാകുന്ന മൂല്യങ്ങളുടെ വീണ്െടടുപ്പ് അനിവാര്യമാണെന്നും കലകളിലൂടെ സമൂഹത്തിന്റെ ധാര്‍മ്മിക വല്‍കരണം സാധ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാചക പ്രേമത്തിന്റെ തേന്‍മഴയായി ഇമാം ബൂസൂരി ഫൌണ്േടഷന്‍ ഡയറക്ടര്‍ അബ്ദുസ്സമദ് അമാനിയുടെ നേതൃത്വത്തില്‍ നടന്ന ബുര്‍ദ ആസ്വാദനം സദസ്സിന് ആത്മീയാനുഭൂതിയേകി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സര പരിപാടികളില്‍ സീബ്, മസ്കറ്റ്, നിസ്വ എന്നീ സോണുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആര്‍ എസ് സി ബുക്ക് ടെസ്റ്റില്‍ വിജയികളായവരെ അനുമോദിച്ചു. ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയ നസ്റിന്‍ ആസിഫ്, ശാജിറ സക്കീര്‍, ഖലീല്‍ റഹ്മാന്‍, ഫെമിന സൈനുദ്ധീന്‍, എന്നിവര്‍ക്ക് അശ്റഫ് ഹാജി, ഇ മുഹമ്മദ്, ഉസ്മാന്‍ മുസ്ലിയര്‍ ബിദായ, ശാഹുല്‍ ഹമീദ് എന്നിവര്‍ ഉപഹാരമായി സ്വര്‍ണം വിതരണം ചെയ്തു. 20/12/2011

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ