اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, നവംബർ 18, 2011

RSC സാഹിത്യോത്സവ്‌ 2011- സലാല സോണ്‍

സലാല: ബലി പെരുന്നാള്‍ പിറ്റേന്ന് ആസ്വാദന മനസ്സുകളെ ആലാപന സൌന്ദര്യത്തിന്റെ അനന്തതയിലേക്ക് ആനയിച്ച സലാല സോണ്‍ സാഹിത്യോത്സവ് സമാപിച്ചു. താജുദ്ദീന്‍(റ) എന്ന ചേരമാന്‍ പെരുമാള്‍ അന്തിയുറങ്ങുന്ന സലാലയുടെ മണ്ണ് അക്ഷരാര്‍ത്ഥത്തില്‍ തരളിതമായി. ICF ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മത്സരങ്ങള്‍ക്ക് സയ്യിദ്‌ ബാ അലവി തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ICF സലാല സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് മൊയ്‌തുട്ടി ഫൈസി അധ്യക്ഷനായിരുന്നു. RSC ഒമാന്‍ നാഷണല്‍ കണ്‍വീനര്‍ ഹബീബ്‌ അഷ്‌റഫ്‌ ഉത്ഘാടനം ചെയ്തു. നാസര്‍ മുസ്‌ലിയാര്‍ , അഷ്‌റഫ്‌ ബാഖവി, ഹമീദ്‌ കാരാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പി.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ പ്രോത്സാഹന സമ്മാനം നല്‍കി. ഷറഫുദ്ദീന്‍ ലത്തീഫി സ്വാഗതവും നൌഫല്‍ കൂരാച്ചുണ്ട് നന്ദിയും പറഞ്ഞു.










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ